Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മകന്റെ വിവാഹ സത്കാരത്തില്‍ പരിപാടികള്‍ ക്രമീകരിച്ചതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം നടപടി നേരിടുന്നമുന്‍ ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരന്‍. മകന്റെ ആഡംബര വിവാഹ സത്കാരത്തിന്റെ പേരില്‍ സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയില്‍ നിന്ന് കഴിഞ്ഞ ദിവസം സിവി മനോഹരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. "പാര്‍ട്ടി നടപടി അംഗീകരിക്കുന്നു. എന്റെ ജീവനാണ് പാര്‍ട്ടി. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അടുപ്പമുള്ളവരെയെല്ലാം സത്കാരത്തിന് ക്ഷണിച്ചിരുന്നു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന മകന്‍ തന്നെയാണ് ആഘോഷങ്ങള്‍ ഒരുക്കിയത്.പരിപാടിയിലൂടെ മകന്റെ സ്ഥാപനത്തിനുള്ള പ്രമോഷനാണ് ഉദ്ദേശിച്ചത്. ആദ്യം ഇതിനെ എതിര്‍ത്തിരുന്നു.എന്നാല്‍ മകന്റെ വളര്‍ച്ചയ്ക്ക് ആവശ്യമെങ്കില്‍ ആകട്ടെയെന്ന ധാരണയിലെത്തുകയായിരുന്നു' - മനോഹരന്‍ പറഞ്ഞു. സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്പരിപാടിക്കുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട്നടത്തിയത്. സത്കാരത്തില്‍ വിതരണം ചെയ്തത് സാധാരണ നിലയിലുള്ള ഭക്ഷണം മാത്രമാണ്. വിദേശത്ത് പ്രിവെഡ്ഡിങ് ഷൂട്ട് നടത്തിയെന്ന ആരോപണം പച്ച കള്ളമാണ്. മകന് പാസ്‌പോര്‍ട്ട് പോലുമില്ല. പാര്‍ട്ടി ശത്രുക്കള്‍ അവസരം മുതലെടുത്ത് പ്രചാരണം നടത്തുകയാണെന്നും സിവി മനോഹരന്‍ വ്യക്തമാക്കി.
25.9°C








