Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം മുടക്കുകയും അത് തവണ വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിലൂടെയും പേയ്‌മെന്റ് വേതന നിയമം ലംഘിച്ച ധനകാര്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍. കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി ദ്രോഹനടപടികള്‍ക്കെതിരെ റ്റി.ഡി.എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടിയേറ്റിന് മുന്നില്‍ എട്ടാംദിവസം പിന്നിടുന്ന അനിശ്ചിതകാലസത്യഗ്രഹസമരത്തിന് പിന്തുണയര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് മാനേജ്‌മെന്റിന്റേയും സര്‍ക്കാരിന്റേയും കെടുകാര്യസ്ഥതയാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ നേരന്ദ്രമോദി വിറ്റുതുലയ്ക്കുന്നത് പോലെയാണ് കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി പോലുള്ള സുപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെ പിണറായി വിജയന്‍ ഭരിച്ച് മുടിക്കുന്നതെന്നും ഹസ്സന്‍ പരിഹസിച്ചു.
തൊഴിലാളികള്‍ അവരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഐ.എന്‍.റ്റി.യു.സി, സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഒന്നടങ്കം സമരം ചെയ്യുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ്.തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയുടെ ഭരണകാലത്ത് അവരുടെ തൊഴിലാളി സംഘടനകളും സര്‍ക്കാരിനെതിരെ സമരം ചെയ്യണ്ടവിധത്തിലുള്ള ജനദ്രോഹഭരണമാണ് കേരളത്തിലെന്നും ഹസ്സന്‍ പറഞ്ഞു.
ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി,ആര്‍.ശശിധരന്‍, ആര്‍.അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
23.71°C








