Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊതുഭരണ സെക്രട്ടറി ബിശ്വാസ് സിന്‍ഹയെ സ്ഥലംമാറ്റിയത് പെരുമാറ്റദൂഷ്യത്തിന്‍റെ പേരിലെന്ന് കെ.പി.സി.സി വക്താവ് ജ്യോതികുമാര്‍ ചാമക്കാല. വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയോട് ബിശ്വാസ് സിന്‍ഹ അപമര്യാദയായി പെരുമാറിയാതായി ജ്യോതികുമാര്‍ ചാമക്കാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാതെ സംഭവം ഒതുക്കിതീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു.

ബിശ്വാസ് സിന്‍ഹ രണ്ട് ജൂനിയര്‍ വനിതാ ഓഫീസര്‍മാര്‍ക്ക് രാത്രിയില്‍ അശ്ലീല സന്ദേശം അയച്ചു. സമാനമായ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചു. ബിശ്വാസ് സിന്‍ഹയുടേതെന്ന് കരുതുന്ന വാട്ട്സ്‌ആപ്പ് സന്ദേശങ്ങളും അദ്ദേഹം പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍, നടപടി ഉണ്ടായില്ല. കേസ് രജിസ്റ്റര്‍ ചെയ്യാതെ സംഭവം ഒതുക്കിതീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. സ്ഥലംമാറ്റത്തിലൂടെ മാത്രം ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്നതല്ല. സംഭവത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിശ്വാസ് സിന്‍ഹ പ്രതികരിച്ചു.

Readers Comment

Add a Comment