Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
താനടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലിലാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും ജമ്മുകശ്മീര്‍ എം.എല്‍.എ.യുമായ മുഹമ്മദ് യൂസഫ് തരിഗാമി. ഇന്ത്യന്‍ഭരണഘടന കശ്മീരിന് ബാധകമാക്കാനാണ് പ്രത്യേകപദവി എടുത്തുകളഞ്ഞതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എങ്കില്‍ അതേ ഭരണഘടനയിലുള്ള മൗലികാവകാശങ്ങള്‍ കശ്മീരില്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും തരിഗാമി ആവശ്യപ്പെട്ടു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. കേന്ദ്രം പറയുന്പോലെ കശ്മീര്‍ സാധാരണനിലയിലായിട്ടില്ല.ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. സാധാരണനില കൈവരിച്ചെങ്കിലും എന്തുകൊണ്ടാണ് ഇപ്പോഴുമുള്ള നിശ്ശബ്ദത? ഇന്റര്‍നെറ്റ് ഇപ്പോഴുമില്ല. ഇ-കൊമേഴ്സ് നിലച്ചു. ടൂറിസ്റ്റ് ബുക്കിങ്ങുകള്‍ സാധ്യമല്ല. വിനോദസഞ്ചാരമേഖല, ആപ്പിള്‍കൃഷി എന്നിവ പൂര്‍ണമായും തകര്‍ന്നു. മഞ്ഞുവീണ് ആപ്പിള്‍ മരങ്ങള്‍ വന്‍തോതില്‍ നശിച്ചു. ഈ കൃഷിയുടെ ഭാവിതന്നെ ഇല്ലാതാവുകയാണ് കശ്മീരില്‍. കുങ്കുമപ്പൂവിന്റെ കൃഷിയില്‍ 40 ശതമാനവും നഷ്ടപ്പെട്ടു. നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാപത്രംപോലും വിദ്യാര്‍ഥികള്‍ക്ക് പൂരിപ്പിക്കാനാവുന്നില്ല. സ്കൂളും കോളേജും തുറന്നിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ വരുന്നില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടക്കുന്നു. വികസനത്തിനുപകരം കശ്മീരിനെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസര്‍ക്കാരെന്നും തരിഗാമി വിമര്‍ശിച്ചു. കശ്മീരിനെക്കുറിച്ച് പാര്‍ലമെന്റില്‍ നുണ പറയുകയാണ് സര്‍ക്കാര്‍. നേതാക്കള്‍ ഇപ്പോഴും തടങ്കലിലാണ്. ഇവിടെനിന്നുമടങ്ങിയാല്‍ താനും വീട്ടുതടങ്കലിലാകും. സൗഹൃദവും ജനാധിപത്യം സംരക്ഷിച്ച് ഞങ്ങള്‍ക്കെല്ലാം ഒന്നിച്ചുജീവിക്കാനുള്ള അധികാരം നല്‍കണമെന്നും തരിഗാമി പറഞ്ഞു.
23.4°C








