Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉന്നാവോയിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സംഭവത്തിൽ യു.പി യിലെ യോഗി ആദിത്യനാഥ് സർക്കാർ കുറ്റകരമായ അനാസ്ഥയാണ് വരുത്തിയിട്ടുള്ളത്. പ്രതികൾ തന്നെ ബലാൽസംഗം ചെയ്തതായി കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതികളിൽ ചിലർക്കുള്ള ബിജെപി ബന്ധത്താൽ പോലീസ് സംരക്ഷിക്കുകയായിരുന്നു. കോടതി ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ കേസ് രജിസ്റ്റർ ചെയ്തത്. അതിനു ശേഷം പ്രതികളുടെ ഭാഗത്തു നിന്നും നിരന്തരം ഭീഷണിയും പീഡനങ്ങളും നേരിടുന്നതായി യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിട്ടും സർക്കാരും പോലീസും പെൺകുട്ടിക്ക് സംരക്ഷണം നൽകാതിരുന്നത് ദുരൂഹമാണ്. 

ബിജെപിയുടെ ഒരു എംഎൽഎ തന്നെ ഉന്നാവോയിൽ മുമ്പ് മറ്റൊരു ബലാൽസംഗ കേസിൽ പ്രതിയായിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്ക് യാതൊരു പരിഗണനയും നൽകാത്ത യോഗി സർക്കാർ നടപടി വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനിടയാക്കുകയാണ്. ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുവാനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് തടയിടുവാനും കർക്കശമായ നീതി നിർവ്വഹണവും ശിക്ഷയും ഉറപ്പുവരുത്തണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു.

Readers Comment

Add a Comment