Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൊഴിലാളികള്‍ക്ക് ശമ്പളം പോലും നല്‍ക്കാതെ ധൂര്‍ത്തും അഴിമതിയുമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

 ഉലകം ചുറ്റുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയവും താല്‍പ്പര്യവുമില്ല. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ ഭരണകക്ഷി യൂണിയനിലെ തൊഴിലാളികള്‍ പോലും സമരം ചെയ്യേണ്ട ഗതികേടാണ്. തൊഴിലാളികളുടെ ശമ്പളം പോലും  നിഷേധിക്കുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രോസിക്യൂട്ട് ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ടുകൊല്ലം കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയത്.
യു.ഡി.എഫ് ഭരണകാലത്ത് മികച്ച നിലയിലെത്തിച്ച കെ.എസ്.ആര്‍.ടി.സിയെ സുശീല്‍ഖന്നയുടെ മണ്ടന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിലൂടെ ഇടതുസര്‍ക്കാര്‍ തകര്‍ത്തു.കോടതിയില്‍ ഒത്തുകളിച്ച് 9500 പേരെ പിരിച്ചുവിട്ടു. ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം ബസ്സോടിക്കാന്‍ ആളില്ലായെന്ന് പറയുന്നത് വിരോധാഭാസമാണെന്നും ചെന്നിത്തല പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യമുതലാളിമാര്‍ക്ക് തീറെഴുതുന്ന നരേന്ദ്ര മോദിയുടെ അതേ സമീപനമാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Readers Comment

Add a Comment