Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:31 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അധ്യാപകർ എപ്പോഴും അറിവന്വേഷകരായിരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീൽ . നൈപുണ്യമുള്ള അധ്യാപകർക്കേ നൈപുണ്യമുള്ള വിദ്യാർഥിയെ സൃഷ്ടിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിംഗ് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി റോബോട്ടിക്സ് വിഭാഗത്തിൽ സംഘടിപ്പിച്ച ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .  കുട്ടികളുടെ സംശയങ്ങൾ തീർക്കാനാവുന്ന കേന്ദ്രമായി അധ്യാപകർ മാറിയാലേ ആദരവും ബഹുമാനവും കിട്ടൂ. അധ്യാപകപദവി വലിയൊരു ഉത്തരവാദിത്തമാണ്. മറ്റേതു ജോലിയും പോലെ അതു കാണരുത്. പ്രത്യേകിച്ച്, സാങ്കേതികവിദ്യാഭ്യാസ രംഗത്ത് നല്ല അധ്യാപകർ  അനിവാര്യമാണെന്നും കെ ടി ജലീൽ നിർദേശിച്ചു .

Readers Comment

Add a Comment