Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാഷ്ട്രീയ നാടകം തുടരുന്ന കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട് നടന്നില്ല. നടപടികള്‍ അവസാനിപ്പിച്ച് ആറരയോടെ നിയമസഭാ നടപടികള്‍ അവസാനിപ്പിച്ചു. വെള്ളിയാഴ്ച 11 മണിയ്ക്ക് വീണ്ടും സഭ ചേരും. അതേസമയയം ഇന്ന് വിശ്വാസ വോട്ട് നടത്താതിരുന്ന നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി എം.എല്‍.എമാര്‍ സഭയില്‍ തന്നെ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. ഇന്ന് തന്നെ വിശ്വാസ വോട്ട് നടത്താന്‍ ഗവര്‍ണറെ ഇടപെടീച്ച് ബിജെപി നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും സഭാ നടപടികള്‍ നിരീക്ഷിക്കാന്‍ തന്റെ ദൂതനെ നിയമിക്കുകയും ചെയ്തിരുന്നു. ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ നിയമസഭയില്‍ വായിച്ചു. അര്‍ദ്ധരാത്രി 12 മണി വരെ സഭാ നടപടികള്‍ നീണ്ടാലും ഗവര്‍ണറുടെ നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. അനുകൂല നിലപാടിനായി നേരത്തെ ബിജെപി സംഘം സ്പീക്കറെ കണ്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ രൂക്ഷമായ വാക്കേറ്റങ്ങള്‍ക്കിടെയാണ് കര്‍ണാടക നിയമസഭയിലെ നടപടികള്‍ പുരോഗമിച്ചത്. പാര്‍ട്ടിയുടെ കാണാതായ എം.എല്‍.എ ശ്രീമന്ത് പാട്ടിലിന്റെ ചിത്രവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. പെട്ടെന്ന് അപ്രത്യക്ഷനായ പാട്ടീലിനെ പിന്നീട് മുബൈയിലെ ആശുപത്രില്‍ പ്രവേശിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Readers Comment

Add a Comment