Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:32 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രമ്യ ഹരിദാസ് ഉൾപ്പടെയുള്ള വനിതാ എം.പിമാരെ പുരുഷ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ  പാർലമെന്റിൽ വച്ച് ആക്രമിച്ചത് ജനാധിപത്യത്തിനേറ്റ കളങ്കമെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.  

ഇന്ത്യ ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിന് ഉദാഹരണമാണ് പാർലമെന്റിലെ ഈ സംഭവം.പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.മുഴുവൻ ജനാധിപത്യ വിശ്വസികളും പ്രതികരിക്കാൻ തയ്യാറകണം.ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ മഹത്വം ബി.ജെ.പി ഇല്ലാതാക്കി. രാഷ്ട്രപതി ഭവനെ ചരിത്രത്തിലാദ്യമായി ബി.ജെ.പി കുതിരക്കച്ചവടത്തിന് വേദിയാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. 

എം.പി.മാർക്ക് അഭിപ്രായം രേഖപ്പെടുത്താനും പ്രതിഷേധിക്കാനുമുള്ള അവകാശമാണ് മോദി സർക്കാർ അടിച്ചമർത്തുന്നത്.ഈ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് അംഗീകരിക്കാനാവില്ല.ഇതിനെതിരെ പ്രതികരിക്കാൻ  തയ്യാറായില്ലായെങ്കിൽ ചരിത്രം  മാപ്പ് തരില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Readers Comment

Add a Comment