Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിക്ക് മർദ്ദനം. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റും കരീംപുര്‍ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ജോയ് പ്രകാശ് മജുംദാറിനാണ് മർദ്ദനം ഏറ്റത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജോയ് പ്രകാശിനെ മർദ്ദിച്ചത്.

ജോയ് പ്രകാശിനെ കൂട്ടമായി ആക്രമിച്ച തൃണമൂൽ പ്രവർത്തകർ ഇദ്ദേഹത്തെ കുഴിയിലേക്ക് ചവിട്ടിയിടുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും  സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.

വോട്ടിംഗ് തടസ്സപ്പെടുത്താനായി നിന്ന തൃണമൂൽ ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ജോയ് പ്രകാശ് പറഞ്ഞു. ശരീരത്തിനേറ്റ മുറിവുകൾ ഉണങ്ങുമെങ്കിലും പശ്ചിമ ബംഗാളിലെ ജനാധിപത്യത്തിൻ്റെ അന്ത്യം ഇതോടെ കുറിക്കപ്പെടുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജോയ് പ്രകാശ് കൂട്ടിച്ചേർത്തു.

ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ്  ഉപതെരഞ്ഞെടുപ്പ് നടന്നത്.

Readers Comment

Add a Comment