Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അജിത് പവാർ ശരത് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന. തന്റെ അറിവോടെ അല്ല സഖ്യ നീക്കമെന്ന് ശരത് പവാർ പറഞ്ഞതിനെ തുടർന്നാണ് ശിവസേന പ്രതികരണം. ശരത് പവാർ തീരുമാനത്തിന്റെ ഭാഗമല്ലെന്നും സേന. എൻഫോഴ്‌സ്‌മെന്റ് കേസ് ഭയന്നിട്ടായിരിക്കും അജിത് പവാറിന്റെ നീക്കമെന്നും ആരോപണം. സഖ്യം ജനാധിപത്യത്തോടുള്ള ചതിയെന്ന് കോൺഗ്രസ് പാർട്ടി. എന്നാലും കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ അവ്യക്തതയുണ്ട്.അതിനിടെ പുതിയ മഹാരാഷ്ട്ര സർക്കാരിനെ അഭിനന്ദിച്ച് മോഡിയും അമിത് ഷായും രംഗത്തെത്തി. വികസന സഖ്യമെന്ന് കൂട്ടുകെട്ടിനെ ഷാ വിളിച്ചു.

അതേസമയം, അതിനിടെ എൻസിപി പിളർപ്പിലേക്കെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ബിജെപിയുമായി സഖ്യം കേരളത്തിലും തുടരുമെന്ന് എൻസിപി വക്താവ് പ്രതികരിച്ചു. എൻഡിഎയുടെ ഭാഗമാകുമെന്നും എൻസിപി ദേശീയ വക്താവ്.

Readers Comment

Add a Comment