Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാളുകൾ പിന്നിട്ടിട്ടും രാഷ്‌ട്രീയ കരുനീക്കങ്ങളിൽ പകച്ച് മഹാരാഷ്‌ട്ര. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് വൈരികളായ എൻ.സി.പിയ്‌ക്കും കോൺഗ്രസിനുമൊപ്പം ചേർന്ന് സർക്കാരുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ശിവസേന. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള എൻ.സി.പി നേതാവ് ശരദ് പവാറിന്റെ കൂടിക്കാഴ്‌ച പുതിയ സംഭവവികാസങ്ങൾക്കും വഴി തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ അസ്വസ്ഥരായ കർഷക സമൂഹത്തെ പ്രതിനിധീകരിച്ചാണ് താൻ പ്രധാനമന്ത്രിയെ കാണാൻ പോയതെന്ന് പവാർ പ്രതികരിച്ചെങ്കിലും എൻ.സി.പിയിലെ അണികൾ പോലും അത് വിശ്വസിച്ച മട്ടില്ല.

അൻപത് മിനുട്ടോളം നീണ്ട കൂടിക്കാഴ്‌ചയാണ് പ്രധാനമന്ത്രിയുമായി പവാർ നടത്തിയത്.  പവാർ-മോദി കൂടിക്കാഴ്ച തങ്ങളുടെ നീക്കങ്ങൾക്ക് തിരിച്ചടിയാകുമോ എന്നാണ് കോൺഗ്രസും ശിവസേനയും ഉറ്റുനോക്കുന്നത്. ബി.ജെ.പിയെ ഒഴിവാക്കി കോൺഗ്രസിനോടും എൻ.സി.പിയോടും കൂട്ടുകൂടാനുള്ള നീക്കത്തിൽ ശിവസേനയിലെ 17 എം.എൽ.എമാർക്ക് അതൃപ്‌തിയുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറയെ കാണാൻ ഇവർ അനുമതി തേടിയെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. അതേസമയം കുതിരക്കച്ചടവടം ഒഴിവാക്കാൻ ശിവസേന എം. എൽ. എ മാരെ രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Readers Comment

Add a Comment