Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസ്-എൻസിപി സഖ്യവും ശിവസേനയും തമ്മിൽ ധാരണയുണ്ടാക്കിയതായി റിപ്പോർട്ട്.ശിവസേന നേതാവ് ഉദ്ധവ് ഠാക്കറെ മുഖ്യമന്ത്രിയും കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാരും എന്ന തരത്തിലാണ് ധാരണ ഉണ്ടായിട്ടുള്ളത്. മാത്രമല്ല അഞ്ചുവർഷവും ഉദ്ധവ് തന്നെയായിരിക്കും മുഖ്യമന്ത്രി. പുതിയ നിയമസഭയിലെ മൂന്ന് പാർട്ടികൾക്കും ലഭിച്ച ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തിൽ 42 പദവികൾ വിഭജിക്കുമെന്ന് ഈ വൃത്തങ്ങൾ അറിയിച്ചു. 288 അംഗ സഭയിൽ 56 സീറ്റുകളാണ് സേനയ്ക്ക് ഉള്ളത്. എൻ‌സി‌പി (54), കോൺഗ്രസ് (44) എന്നിങ്ങനെയാണ്. പോർട്ട്‌ഫോളിയോ വിഭജനം 15, 14, 13 എന്നിങ്ങനെയാകാം.കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്റെ പേര് ഉൾപ്പെടുത്തി സ്പീക്കർ സ്ഥാനം തീരുമാനിക്കാൻ സേന കോൺഗ്രസിനോടും എൻസിപിയോടും ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

Readers Comment

Add a Comment