Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അയോധ്യ വിധി വിമര്‍ശിക്കപ്പെടേണ്ടതാണെങ്കിലും മുസ്ലിം സമൂഹം വിധിയെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ''സുപ്രീം കോടതിയുടേത് തെറ്റുകള്‍ നിറഞ്ഞ വിധിയാണ്. നിറയെ പിഴവുകളുണ്ട് ആ വിധിയില്‍. എങ്കിലും മുസ്ലിം സമുദായത്തോട് ഞാന്‍ പറയും, വിധി സ്വീകരിച്ച് എല്ലാം മറികടക്കണം എന്ന്. സുപ്രീംകോടതി വിധിക്കുശേഷം മറ്റൊരു വിധിയില്ല. നാം മുന്നോട്ടുപോകണം'' -മുംബൈ സാഹിത്യോൽസവത്തിൽ സംസാരിക്കവെ യശ്വന്ത് സിന്‍ഹ പറഞ്ഞു. അഴിമതിശക്തികളേക്കാള്‍ ഭേദം വര്‍ഗീയ ശക്തികളാണെന്ന തീരുമാനത്തിനെ തുടര്‍ന്നാണ് 1993ല്‍ താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
23.84°C








