Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:38 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടതു സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ കശാപ്പു ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹഭരണത്തിനെ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

കുത്തഴിഞ്ഞ ഭരണത്തിലൂടെ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം താളം തെറ്റി. സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും തെറ്റായ നയങ്ങളും ധൂര്‍ത്തും കെടുകാര്യസ്ഥതയും കാരണം വാട്ടര്‍ അതോറിറ്റിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. 
യു.ഡി.എഫ് സര്‍ക്കാര്‍ അരുവിക്കരയില്‍ തുടങ്ങിയ കുപ്പിവെള്ള നിര്‍മ്മാണയൂണിറ്റ് സ്വകാര്യ ലോബിക്ക് തീറെഴുതുന്ന നടപടികളാണ്  എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.ഐ.ഐ.ഡി.സി പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഈ പ്ലാന്റിന്റെ നടത്തിപ്പവകവാശം കൈമാറുന്നത്. കുപ്പിവെള്ള പദ്ധതി ശരിയായ രീതിയില്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ വാട്ടര്‍ അതോറിറ്റി ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Readers Comment

Add a Comment