Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:33 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊളംബോ: ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് യുദ്ധം മുറുകുമ്പോള്‍ ഇന്ത്യയും ആകാംക്ഷയിലാണ്. ശ്രീലങ്കയില്‍ പുതിയ പ്രസിഡന്‍റ് അധികാരത്തിലേറുമ്പോള്‍ അത് ഇന്ത്യക്ക് വെല്ലുവിളിയാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.നവംബര്‍ 16-നാണ് ശ്രീലങ്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സജിത് പ്രേമദാസയും മുന്‍ പ്രസിഡന്‍റ് മഹന്ദ രജപക്സെയുടെ സഹോദരന്‍ ഗോതബായ രാജപക്സെയും തമ്മിലാണ് പോരാട്ടം.

തമിഴ്‍ വംശജരുടെ പിന്തുണയുള്ള സജിത് പ്രേമദാസയുടെ വിജയമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. റനില്‍ വിക്രമസിംഗെ ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തുന്ന പ്രധാനമന്ത്രിയാണ്. അതിനാല്‍ പ്രസിഡന്‍റായി സജിത് പ്രേമദാസ കൂടിയെത്തുമ്പോള്‍ ശ്രീലങ്കയില്‍ ഇന്ത്യയ്ക്ക് സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, രാജപക്സെ സഹോദരന്‍മാരെല്ലാം ഒരുമിച്ച് പ്രചാരണത്തിനിറങ്ങിയതോടെ ഗോതബായയുടെ വിജയം ഉറപ്പാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ സിംഹളരുടെ ഉറച്ച പിന്തുണയും ഗോതബായയുടെ കരുത്താണ്. തമിഴ്‍ പുലികളെ തുടച്ചുനീക്കാന്‍ നേതൃത്വം നല്‍കിയ പ്രതിരോധ സെക്രട്ടറിയെന്ന പ്രതിഛായയും ഗോതബായയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.രാജപക്സെ കുടംബത്തിലെ ഏഴ് സഹോദരങ്ങളാണ് രാഷ്ട്രീയത്തില്‍ സജീവമായുള്ളത്. ഇവരെല്ലാവരും ഗോതബായയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രചരണരംഗത്ത് ഇറങ്ങിയിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാരാനായ മൈത്രിപാല സിരിസേന മഹിന്ദ രാജപക്സെയെ തോല്‍പ്പിച്ചപ്പോള്‍ അതിന് പിന്നില്‍ ഇന്ത്യയാണെന്നാണ് പൊതുവെ പറയപ്പെട്ടിരുന്നത്.

Readers Comment

Add a Comment