Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പത്തനംതിട്ട എം.പി ആന്റോ ആന്റണിയ്‌ക്കെതിരായ ഇടതു സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ പരാതി കഴമ്പുള്ളതാണെന്ന് ഹൈക്കോടതി. ആന്റോ ആന്റണിയുടെ ഭാര്യ മതംപറഞ്ഞ് വോട്ടുപിടിച്ചെന്ന പരാതി ഫയലില്‍ സ്വീകരിച്ച് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായി വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മതവികാരം ഉയര്‍ത്തി യു.ഡി.എഫ് വോട്ടു നേടിയെന്നാണ് ഹർജി. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ. അനന്തഗോപന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

ആന്റോ ആന്‍ണിയുടെ പെന്തക്കോസ്ത് വിശ്വാസിയായ ഭാര്യ ഗ്രേസ് ആന്റോ പെന്തക്കോസ്ത് സഭായോഗങ്ങളില്‍ ഭര്‍ത്താവിനായി മതം പറഞ്ഞ് വോട്ടു തേടിയെന്ന പരാതിയില്‍ പ്രാഥമികമായി ചട്ടലംഘനമുണ്ടെന്ന് കോടതി വിലയിരുത്തി. കേസ് നിലനില്‍ക്കില്ലെന്ന ആന്റോ ആന്റണിയുടെ വാദം കോടതി തള്ളി.ഹര്‍ജി 13ന് പരിഗണിയ്ക്കും.

Readers Comment

Add a Comment