Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാവോയിസ്റ്റ് കേസിൽ അലനും താഹയ്ക്കും എതിരായ യു.എ.പി.എ നിലനിർത്താൻ പോലീസ് തീരുമാനിച്ചതോടെ ഇത് സംബന്ധിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. കേസ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. ഇത് പാഴായെന്നാണ് ആരോപണം ഉയരുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു കേസ് പുനഃപരിശോധിക്കുമെന്ന് സർക്കാർ നിലപാടെടുത്തത്.
മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ യു.എ.പി.എ നിലനിൽക്കുമെന്ന് പോലീസും പ്രോസിക്യൂഷനും കോടതിയിൽ നിലപാട് എടുത്തതോടെ വിഷയത്തിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാവുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ഇന്ന് രംഗത്തെത്തുകയും ചെയ്തു. യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം സെക്രട്ടറിയേറ്റ് നേരത്ത തന്നെ വിമർശനമുയർത്തിയിരുന്നു. സി.പി.ഐ ഉൾപ്പടെയുളള ഘടകകക്ഷികളും പോലീസിനെതിരെ പരസ്യ നിലപാടെടുത്തു.
അതുകൊണ്ട് തന്നെ യു.എ.പി.എ പിൻവലിക്കാത്തത് സി.പി.എമ്മിലും എൽ.ഡി.എഫിനുളളിലും വരും ദിവസങ്ങളിൽ ഭിന്നതയക്ക് കാരണമായേക്കും. പാർട്ടിയുടേയും മുന്നണിയുടേയും ആവശ്യം ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുളള മുഖ്യമന്ത്രി പരിഗണിച്ചില്ലെന്ന ആരോപണങ്ങൾക്കായിരിക്കും ഇത് ശക്തിപകരുക. യു.എ.പി.എ ചുമത്തിയ കേസിൽ പ്രോസിക്യൂഷൻ നടപടിക്ക് സർക്കാർ അനുമതി ആവശ്യമാണ്. ആ ഘട്ടത്തിൽ യു.എ.പി.എ പിൻവലിക്കാമെന്ന നിലപാടിലേക്ക് സർക്കാർ പോയേക്കുമെന്നും സൂചനയുണ്ട്.
22.56°C








