Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ന്യൂഡല്‍ഹി: ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തെ പറ്റിയുള്ള പികെ. കുഞ്ഞാലിക്കുട്ടി എംപിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. പൊതുതെരഞ്ഞടുപ്പിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ഉപയോഗത്തെ പറ്റി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പാശ്ചാത്തലത്തില്‍് ഇവിഎമ്മിനെ പറ്റിയുള്ള കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയത് ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഇവിഎമ്മിന് പകരം ബാലറ്റ് പ്പേപറിലൂടെ തെരഞ്ഞടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് മുന്‍പാകെ എത്ര അപേക്ഷകള്‍ വന്നു എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കാണ് പിന്നീട് വിശാദാംശങ്ങള്‍ ലഭ്യമാക്കി മറുപടി നല്‍കാമെന്ന് നിമയ മന്ത്രാലയം രേഖാമൂലം സഭയെ അറിയിച്ചത്. സര്‍ക്കാര്‍ സാധാരണ ഇത്തരം ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി രേഖാമൂലം നല്‍കാറാണ് പതിവ്. ഏതൊക്കെ രാജ്യങ്ങളാണ് ഇവിഎം ഉപയോഗിക്കുന്നതെന്നും ഏതൊക്കെ രാജ്യങ്ങള്‍ ഇവിഎം ഉപയോഗിക്കുന്നില്ല എന്നതും വ്യക്തമാക്കാന്‍ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി പിന്നീട് സഭയില്‍ ലഭ്യമാക്കാമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

 

Readers Comment

Add a Comment