Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി മേയർ സൗമിനി ജെയ്നെ മാറ്റേണ്ടതില്ലെന്ന് കെ.പി.സി.സി തീരുമാനിച്ചതിനു പിന്നാലെ എറണാകുളം ഡി.സി.സി ഓഫീസിൽ കയ്യാങ്കളി. ഇന്നലെ രാവിലെ ജില്ലാ കോൺ​ഗ്രസ് ആസ്ഥാനത്ത് ഡി.സി.സി സംഘടിപ്പിച്ച ഇന്ദിരാ​ഗാന്ധി അനുസ്മരണച്ചടങ്ങിനിടെയാണ് സംഭവം. മേയർ സൗമിനി ജെയ്ൻ‌ പങ്കെടുത്ത അനുസ്മരണച്ചടങ്ങിൽ  മേയറെ മാറ്റണമെന്ന ആവശ്യവുമായി എറണാകുളം ബ്ളോക്ക് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് നോർമൻ ജോസഫ് രം​ഗത്തെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. മുതിർ‌ന്ന നേതാവ് എൻ.വേണു​ഗോപാൽ സംസാരിച്ചതിനു പിന്നാലെയാണ് മേയറെ മാറ്റണമെന്ന് സദസ്സിലുണ്ടായിരുന്ന കെ.വി.തോമസിനോട് നോർമൻ ജോസഫ് പരസ്യമായി  ആവശ്യപ്പെട്ടത്. മുതിർന്ന നേതാക്കളായ കെ.ബാബു, കെ.പി. ധനപാലൻ, ലിനോജേക്കബ്, ലാലി വിൻസെന്റ് തുടങ്ങിയവർ ചടങ്ങിനുണ്ടായിരുന്നു. ക്ഷുഭിതനായ നോർമൻ ജോസഫിനെ അനുനയിപ്പിക്കാൻ ലിനോജേക്കബ് ശ്രമിച്ചപ്പോൾ ലിനോയെ നോർമൻ ജോസഫ് പിടിച്ചു തള്ളി. തുടർന്ന് നോർമനും ബൂത്ത് പ്രസിഡന്റ് ശശികുമാറും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കയ്യാങ്കളി നടക്കുമ്പോൾ മേയർ സൗമിനി ജെയ്ൻ ഒരു പ്രതികരണവും നടത്താതെ നിശബ്ദയായി ഇരിക്കുകയായിരുന്നു.സംഭവത്തെത്തുടർന്ന് നോർമൻ ജോസഫിനെ  പാർട്ടി സസ്പെൻഡ് ചെയ്തു.

Readers Comment

Add a Comment