Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റുന്ന കാര്യത്തിൽ കെ.പി.സി.സി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. എ, ഐ ​ഗ്രൂപ്പുകളിൽ ഒരു വിഭാ​ഗം മേയറെ മാറ്റണെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ്. അതേസമയം സൗമിനി ജെയിനെ പിന്തുണച്ചും നേതാക്കന്മാരും കൗൺസിലർമാരും രം​ഗത്തെത്തിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ചർച്ചയ്ക്കായി ഇന്നലെ സൗമിനി ജെയിൻ തിരുവനന്തപുരത്തെത്തി മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ നിയമസഭാ യോ​ഗം തീരാൻ വൈകിയതിനാൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ചർച്ചയിൽ പങ്കെടുക്കാനായില്ല. ചർച്ച പൂർത്തിയാകുന്നതുവരെ മേയറോട് തിരുവനന്തപുരത്ത് തുടരാൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് എട്ടുമാസം മാത്രം ബാക്കി നിൽക്കേ മേയറെ മാറ്റുന്നത് അഭികാമ്യമല്ലെന്നാണ് ഒരു വിഭാ​ഗം വാദിച്ചത്. നേരിയ ഭൂരിപക്ഷത്തിലാണ് കോർപ്പറേഷൻ ഭരണം നിലനിൽക്കുന്നത്. മേയറെ മാറ്റിയാൽ ഭരണ നഷ്ടം പോലും സംഭവിക്കാം. രണ്ട് കൗൺസിലർമാർ  സൗമിനിയെ മാറ്റിയാൽ യു.ഡി. എഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  വെള്ളക്കെട്ടുണ്ടായതിന്റെ പേരിൽ മേയറെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്നും സൗമിനിയെ അനുകൂലിക്കുന്നവർ പറയുന്നു.

വെള്ളക്കെട്ടിന്റെ പേരിൽ സൗമിനിയെ ബലിയാടാക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാൽ എറണാകുളം ഡി.സി.സി മുല്ലപ്പള്ളിയുടെ വാക്കുകൾ തള്ളിക്കളയുകയായിരുന്നു. സൗമിനി പഴയ എസ്. എഫ്. ഐക്കാരിയാണെന്ന ഹൈബി ഈഡന്റെ പോസ്റ്റും വിവാദമായി മാറി.

 

Readers Comment

Add a Comment