Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:38 pm
  • 20th April, 2024
  • Overcast Clouds
34.82°C33.17°C
  • Humidity: 58 %
  • Wind: 3.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
soumini jain at trivandrum i2i News Trivandrum

മേയർ സ്ഥാനത്തു നിന്ന് സൗമിനി ജെയിനെ മാറ്റാനുള്ള നീക്കങ്ങൾ  എറണാകുളം ഡി.സി.സിയിൽ തകൃതിയായി നടക്കുമ്പോൾ സൗമിനി ജെയിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ ചേരുന്ന കെ.പി. സി. സി രാഷ്ട്രീയ കാര്യ സമിതിയോ​ഗം മേയർമാറ്റ ആവശ്യത്തിന്മേൽ തീരുമാനമെടുക്കും. എന്നാൽ സൗമിനി ജെയിനെ മാറ്റാനുള്ള നീക്കത്തെ എതിർത്തുകൊണ്ട് രണ്ട് വനിതാകൗൺസിലർമാർ രം​ഗത്തുവന്നത്  ജില്ലാ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മേയറെ മാറ്റിയാൽ തങ്ങൾ രാജിവയ്ക്കുകയോ കൗൺസിലിൽ യു.ഡി. എഫിനുള്ള പിന്തുണ പിൻവലിക്കുകയോ ചെയ്യുമെന്ന് കോൺ​ഗ്രസ് കൗൺസിലർമാരായ ​ഗീത പ്രഭാകരനും ജോസ്മേരിയും അറിയിച്ചു. മേയറെ മാറ്റിയാൽ യു.ഡി. എഫിന് ഭരണം തന്നെ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്ന ഭീഷണിയാണ് രണ്ട് വനിതാ കൗൺസിലർ മാരും ഉയർത്തുന്നത്. ടി.ജെ. വിനോദ് രാജിവച്ചതോടെ നിലവിലെ കൗൺസിലിൽ യു.‍ഡി. എഫിന് 37 കൗൺസിലർമാരാണ് ഉള്ളത്. എൽ.‍ഡി. എഫിന് 34 ഉും ബി.ജെ.പിക്ക് രണ്ട്  കൗൺസിലർമാരും ഉണ്ട്. രണ്ട് കൗൺസിലർ മാറുന്ന സാഹചര്യത്തിൽ യു.ഡി. എഫ്  അം​ഗസംഖ്യ 35 ആയി കുറയും. സൗമിനി ജെയിനെ മാറ്റേണ്ടുന്ന സാഹചര്യമുണ്ടായാൽ കെ.പി. സി. സി പ്രസിഡന്റിന്റെ നിലപാടുകൾക്ക് വിലയില്ലാതാകുക മാത്രമല്ല വരും ദിവസങ്ങളിൽ പാർട്ടിയെ തന്നെ ശിഥിലമാക്കുന്ന തമ്മിലടിക്ക് തുടക്കം കുറിക്കും.

 

Readers Comment

Add a Comment