Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:01 am
  • 10th August, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 95 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് മൂന്ന് മാവോയിസ്റ്റുകളെ കൊന്നതിനെതിരെ പ്രതികരിച്ച് സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രം​ഗത്ത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നതിനെതിരെയുള്ള സി.പി. ഐ നിലപാടിൽ മാറ്റമില്ലെന്നും അട്ടപ്പാടിയിൽ എന്താണ് സംഭവിച്ചതെന്ന് പഠിച്ച ശേഷം പറയാമെന്നും  കാനം പറഞ്ഞു 

.‌ഏറ്റുമുട്ടലെന്ന പേരിൽ മാവോയിസ്റ്റുകളെ കൊല്ലുന്നതിനെതിരെ മുമ്പും കാനം രാജേന്ദ്രൻ രം​ഗത്തുവന്നിരുന്നു. 2016-ൽ നിലമ്പൂർ കരുളായി വനത്തിൽ മാവോയിസ്റ്റ് അഖിലേന്ത്യാ നേതാവ് കുപ്പു ദേവരാജിനെയും അജിതയെയും തണ്ടർബോൾട്ട്  സേന വധിച്ചതിനെതിരെ കാനം ശക്തമായി പ്രതികരിച്ചിരുന്നു. വ്യാജ  ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊല്ലുന്നതിനെ  ഉൾക്കൊള്ളാനാവില്ലെന്നാണ് കാനം അന്ന് പ്രതികരിച്ചത്. മാവോ വേട്ട കേരളത്തിൽ വേണ്ടെന്നും കാനം തുറന്നടിച്ചിരുന്നു.2019 മാർച്ചിൽ വയനാട് ലെക്കിടിയിലെ സ്വകാര്യ റിസോർട്ടിലുണ്ടായ വെടിവയ്പിൽ മലപ്പുറം സ്വദേശിയായ സി.പി. ജലീൽ കൊല്ലപ്പെട്ടപ്പോഴും പൊലീസിനെതിരായ നിലപാടാണ് കാനം സ്വീകരിച്ചത്.

Readers Comment

Add a Comment