Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മണ്ണാർക്കാട്ടെ തെങ്കര, ശ്രീകൃഷ്‌ണപുരത്തെ കരിമ്പുഴ പഞ്ചായത്തുകളിൽ സിപി. എം പ്രതിനിധികൾ പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. തെങ്കരയിൽ  കെ സാവിത്രിയും കരിമ്പുഴയിൽ സുനിത ജോസഫുമാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഏഴിനെതിരെ ഒമ്പത്‌ വോട്ട്‌ നേടിയാണ്‌ തെങ്കരയിൽ കെ സാവിത്രി പ്രസിഡന്റായത്‌. 
സ്വതന്ത്രൻ സി.എച്ച് മുഹമ്മദ് എൽഡിഎഫിനെ പിന്തുണക്കുകയും വൈസ് പ്രസിഡന്റാവുകയും ചെയ്‌തു. 2017ൽ പുഞ്ചക്കോട് വാർഡിലെ സി.പി. എം അംഗം സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് രാജിവച്ചു.  ഉപതെരഞ്ഞെടുപ്പിൽ വാർഡ് എൽഡിഎഫിന് നഷ്ടമായി.
 
 കരിമ്പുഴ പഞ്ചായത്തിൽ അഞ്ച് സി.പി. എം അംഗങ്ങളും കോൺഗ്രസ് പുറത്താക്കിയ നാല് അംഗങ്ങളും സുനിത ജോസഫിനെ പിന്തുണച്ചു. അഞ്ച് മുസ്ലിംലീഗ് അംഗങ്ങളും ഒരുകോൺഗ്രസ് അംഗവും രണ്ട് ലീഗ് സ്വതന്ത്രരും ഷീബ പാട്ടത്തൊടിക്കും വോട്ട് ചെയ്തു. സിപിഐ അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കുറവൻകുന്ന് ഒമ്പതാം വാർഡ് അംഗമാണ് സുനിത ജോസഫ്. പ്രസിഡന്റായിരുന്ന ലീഗിലെ ഷീബ പാട്ടത്തൊടിക്കെതിരെ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞ മാസം 27ന് വിജയിച്ചിരുന്നു. കോൺഗ്രസിലെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള നാലുപേരും അവിശ്വാസത്തെ പിന്തുണച്ചിരുന്നു.

Readers Comment

Add a Comment