Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:25 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്ക‍ർ ശ്രീരാമ കൃഷ്ണനുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ഗുരുതര ലൈംഗികാരോപണങ്ങളാണിപ്പോൾ ചർച്ചയാവുന്നത്.  'ചതിയുടെ പത്മവ്യൂഹം' എന്ന സ്വപ്ന സുരേഷിന്റെ ആത്മകഥാപുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രമുഖ മാധ്യമത്തോടാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽവച്ചു ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ചെന്നും ശ്രീരാമകൃഷ്‌ണൻ ഔദ്യോഗിക വസതിയിലേക്ക്‌ ഒറ്റയ്‌ക്കു വരാൻ ആവശ്യപ്പെട്ടെന്നും തോമസ്‌ ഐസക്‌ മൂന്നാറിലേക്കു കൊണ്ടുപോകാമെന്നു പറഞ്ഞെന്നും സ്വപ്‌ന വെളിപ്പെടുത്തി.

എം.എൽ.എയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്‌തിയാണു കടകംപള്ളി സുരേന്ദ്രനെന്നു സ്വപ്‌ന തുറന്നടിച്ചു. "രാഷ്‌ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക്‌ അർഹതയില്ല. വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണു കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്‌തിട്ടുണ്ട്‌. വീട്ടിലേക്കു വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. സെക്‌സ്‌ മെസേജുകൾ അയച്ചു. റൂമിലേക്കു ചെല്ലാനായി നിർബന്ധിച്ചു.
പല സ്‌ത്രീകളും സാധാരണ ചെയ്യുന്നതുപോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക്‌ മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാലതു ചെയ്‌തിട്ടില്ല. ഇക്കാര്യങ്ങൾ ശിവശങ്കറിന്‌ അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണു ശിവശങ്കർ പറഞ്ഞത്‌. ഇതിനെല്ലാം തെളിവുണ്ട്‌. അത്‌ ഇ.ഡിക്കു കൈമാറിയിട്ടുമുണ്ട്‌. പറയുന്നതു ശരിയല്ലെങ്കിൽ കടകംപള്ളി എനിക്കെതിരേ കേസ്‌ കൊടുക്കട്ടെ. അതല്ലെങ്കിൽ മാധ്യമങ്ങൾക്കു മുന്നിൽ വരട്ടെ.

ബോൾഗാട്ടിയിലെ ഹയാത്ത്‌ ഹോട്ടൽ ഉദ്‌ഘാടനത്തിനു കടകംപള്ളി വന്നിരുന്നു. അവിടെ ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്നുവരെ പറഞ്ഞിരുന്നു. കടകംപള്ളിക്കെതിരേ പ്രതികരിച്ചിട്ടുണ്ട്‌. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്‌. അതിനുശേഷം എന്നോടു കടകംപള്ളിക്കു ദേഷ്യമായിരുന്നു.

ശ്രീരാമകൃഷ്‌ണൻ കോളജ്‌ വിദ്യാർഥിയെപോലെയാണു പെരുമാറിയിട്ടുള്ളത്‌. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്‌ക്ക്‌ ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. കോളജ്‌ കുട്ടികളെപ്പോലെ ഐ ലവ്‌ യൂ എന്നെല്ലാമുള്ള അനാവശ്യ മെസേജുകളയയ്‌ക്കുന്ന ബാലിശ സ്വഭാവക്കാരനാണ്‌.

തോമസ്‌ ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ ഡയറക്‌ടായി പറഞ്ഞിരുന്നില്ല. മൂന്നാറിലേക്കു ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്‌ഥലമാണെന്നു പറഞ്ഞുവെന്നും വെളിപ്പെടുത്തി.

 

Readers Comment

Add a Comment