Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:50 pm
  • 9th August, 2026
  • Overcast Clouds
23.14°C23.14°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമയെ തെമ്മാടിയെന്ന് വിളിച്ചാക്ഷേപിച്ച് ഉടുമ്പൻചോല എംഎൽഎ എം എം മണിക്കെതിരെ പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ. ദേവികുളത്ത് സിപിഎം സംഘടിപ്പിച്ച ആർഡിഒ ഓഫീസ് വളയൽ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണിയുടെ വിവാദ പരാമർശം. ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നത്തിൽ റവന്യു വകുപ്പിന്റെ നടപടി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അവഗണിച്ച് ഇടുക്കി കളക്ടറും ദേവികുളം സബ് കളക്ടറും നടപടികൾ തുടരുകയാണെന്നായിരുന്നു മണിയുടെ വിമർശനം. 

അതേസമയം മണിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്ന് കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. വിമർശനങ്ങളോട് തുറന്ന മനസ്സാണ്. എന്നാൽ വിമർശിക്കുമ്പോൾ ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്. ഈ പരാമർശം സംസ്ഥാനത്തെ മുഴുവൻ ഐഎഎസ് ഉദ്യോഗസ്ഥരുടെയും മനോവീര്യം തകർക്കുന്നതാണ്. ഇതു പിൻവലിക്കാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും മുഖ്യമന്ത്രി ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Readers Comment

Add a Comment