Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കാസർകോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സാമൂഹികപ്രവർത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം യു ഡി എഫ് ഏറ്റെടുക്കും. നിരാഹാരസമരം തുടരുന്നതിനിടെ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായിയെ സന്ദർശിച്ച ശേഷമാണ് യു ഡി എഫ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് യു ഡി എഫ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയം സംസാരിക്കും. മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ച കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
23.84°C








