Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:54 pm
  • 9th August, 2026
  • Light Rain
24.56°C24.56°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തെറ്റുകാരന്‍ ആണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടി എടുക്കുമെന്നും സംഭവത്തില്‍ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരിയായ യുവതി അറിയിച്ചു. കേസ് പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഒത്തുതീർപ്പിനായി ഒരുപാട് പേർ തന്നെ ബന്ധപ്പെട്ടതായി യുവതി പറഞ്ഞു. കോവളത്ത് വെച്ച് മർദിച്ച വിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഭാര്യയാണെന്ന് പറഞ്ഞാണ് എംഎൽഎ അന്ന് കോവളത്ത് നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് മദ്യപിച്ച് വീട്ടിലെത്തി മർദനം തുടർന്നെന്നും അതിന് ശേഷം ആശുപത്രിയിൽ കൊണ്ടുപോയത് എംഎൽഎ തന്നെയാണെന്നും യുവതി പറഞ്ഞു.  

Readers Comment

Add a Comment