Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:38 pm
  • 9th August, 2026
  • Overcast Clouds
23.54°C23.54°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരട്ട നരബലി കേസിലെ പ്രതിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ ഈ കുറ്റകൃത്യം വെറും നരബലിയല്ല. ഇതിനു പിന്നിൽ തീവ്രവാദ സംഘടനാ സ്വാധീനം ഉണ്ടെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ച് മനസ്സിലായ കാര്യങ്ങൾ തുറന്നുപറയാൻ പൊലീസ് തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മനുഷ്യമനസ്സാക്ഷിയെ നടുക്കിയ നരബലിയാണിത്. മതഭീകരവാദികളുടെ ശൈലിയിൽ നടന്ന കൊലപാതകമാണിത്. അത്തരം ശക്തികളുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കണം. ഈ സംഭവം കേരള സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കണം. ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകനും സി.പി.എം നേതാവുമാണ് ഒരു പ്രതി. ഭരണകക്ഷിയും അവരുടെ നേതാവും ശരിയായ അഭിപ്രായം പറയാൻ തയാറാകാത്തത് എന്തുകൊണ്ടാണ്? നരബലിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇതിനുപിന്നിൽ സി.പി.എം പ്രവർത്തകനാണെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Readers Comment

Add a Comment