Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്തിന്റെ മണ്ണില്‍ അന്ത്യവിശ്രമം. ജനലക്ഷങ്ങളുടെ ആദരം ഏറ്റുവാങ്ങിയ വിലാപയാത്രക്കു ശേഷമായിരുന്നു സംസ്‌കാരം. കോടിയേരിയുടെ മൃതദേഹം അഗ്നി വിഴുങ്ങുമ്പോള്‍ കുടുംബാംഗങ്ങളുടെയും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മാത്രമല്ല, കരുത്തനായ നേതാവിനോടുള്ള ആദരവും സ്‌നേഹവായ്പുമായി എത്തിയവരുടെയെല്ലാം കണ്ണുകള്‍ ഈറനണിഞ്ഞു. പലരും കണ്ണുകള്‍ തുടക്കുന്നത് കാണാമായിരുന്നു. പ്രിയ നേതാവിന്റെ വിയോഗത്തിന്റെ വേദനയും സങ്കടവും താങ്ങാവുന്നതിലധികമാണെന്ന് അവരുടെയെല്ലാം ശരീരഭാഷ തെളിയിച്ചു. സഖാവിനോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ഭാഗമായി ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുയരുന്ന വൈകാരികതയായിരുന്നു അത്.

കോടിയേരി ജനകോടികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആരായിരുന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു പൊതു ദര്‍ശനത്തിലും വിലാപയാത്രയിലും സംസ്‌കാര ചടങ്ങിലുമെല്ലാം കണ്ട ദൃശ്യങ്ങള്‍. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രിയ സഖാവിന്റെ ശവമഞ്ചം മുന്നില്‍ നിന്ന് തോളിലേറ്റിയത് ഉജ്ജ്വലമായൊരു കാഴ്ചയായി.

Readers Comment

Add a Comment