Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലി തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം ആരംഭിച്ചു. രണ്ട് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗം കരാറുകാരന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. എട്ട് പേരാണ് ടെന്‍ഡറില്‍ പങ്കെടുത്തിരുന്നത്.

ഇതില്‍ ബാലരാമപുരം സ്വദേശിക്കാണ് പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്‍കിയിരിക്കുന്നത്. പശുക്കള്‍ക്ക് പാട്ട് കേള്‍ക്കാനായി തൊഴുത്തില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്. കാലി തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണത്തിനായി 42.90 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ക്ലിഫ് ഹൗസിലെ തൊഴുത്തില്‍ 5 പശുക്കളാണ് ഉള്ളത്.

ഇതിന് പുറമേ ആറ് പശുക്കളെ കൂടി പ്രവേശിപ്പിക്കാന്‍ വേണ്ടിയാണ് പുതിയ തൊഴുത്ത് നിര്‍മിക്കുന്നത്. ജോലിക്കാര്‍ക്കു താമസിക്കാനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആണ് പുതിയ കാലി തൊഴുത്തിന്റെ നിര്‍മാണം. തൊഴുത്ത് വൈദ്യുതീകരിക്കുന്നതിന് പ്രത്യേകമായി തുക വകയിരുത്തിയിട്ടുണ്ട്.

800 ചതുരശ്ര അടിയില്‍ ആണ തൊഴുത്തിന്റെ നിര്‍മാണം. ഇതിനോടൊപ്പം ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറിയും ഉണ്ടാകും. കാലിത്തീറ്റയും മറ്റും സൂക്ഷിക്കാന്‍ പ്രത്യേക മുറിയുണ്ടാകും. ഇരുനില മന്ദിരത്തിനുള്ള ഫൗണ്ടേഷന്‍ ആണ് ഒരുക്കുന്നത് എങ്കിലും ഇപ്പോള്‍ നിര്‍മിക്കുന്നത് ഒരു നില മന്ദിരമാണ്. ഭാവിയില്‍, മുകള്‍ നിലയില്‍ ക്ലിഫ് ഹൗസിലെ ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനും പദ്ധതിയുണ്ട്.

അതേസമയം മില്‍ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം കാലി തൊഴുത്ത് നിര്‍മിക്കാന്‍ ക്ഷീര വികസന വകുപ്പ് ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്നുണ്ട്. എന്നാല്‍ ഒരു ലക്ഷം രൂപ കര്‍ഷകന് ചെലവായാലും പരമാവധി അര ലക്ഷം രൂപയാണ് ക്ഷീര വികസന വകുപ്പ് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുക.

നേരത്തെ കാലി തൊഴുത്തു നിര്‍മിക്കാന്‍ ഒരു കര്‍ഷകന് പരമാവധി 25,000 രൂപ വരെ മൃഗസംരക്ഷണ വകുപ്പ് സബ്‌സിഡി നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഈ ജീവനോപാധി സഹായ പാക്കേജ് നിലവിലില്ല എന്നു വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

Readers Comment

Add a Comment