Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈരാറ്റുപേട്ടയിലെ വീട്ടില്‍ നടത്തിയ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ഫോണ്‍ തിരികെ നല്‍കണമെന്ന് പിസി ജോര്‍ജ്. തന്റെ ആറ് വയസ്സുളള കൊച്ചുമകള്‍ അമ്മുക്കുട്ടിയുടെ ഫോണാണ് പോലീസ് എടുത്ത് കൊണ്ട് പോയത് എന്നും ഇതോടെ കുട്ടി ഇപ്പോള്‍ ടോം ആന്‍ഡ് ജെറി കാണുന്നത് തന്റെ ഫോണില്‍ ആണെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലെ പോലീസ് റെയ്ഡ് സംബന്ധിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പിസി ജോര്‍ജ്.

ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ മകളാണ് അമ്മുക്കുട്ടി. ഷോണിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് ജോര്‍ജിന്റെ വീട്ടില്‍ പരിശോധന നടത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തത്. അക്കൂട്ടത്തിലാണ് കുഞ്ഞിന്റെ ഫോണും കൊണ്ടുപോയത്.

കോട്ടയം പ്രസ് ക്ലബ്ബില്‍ ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കത്തില്‍ തന്റെ അഭിപ്രായം പറയാനാണ് ജോര്‍ജ് പത്രസമ്മേളനം വിളിച്ചത്. അപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പോലീസ് വന്നിട്ട് ഒന്നും കാണാന്‍ കഴിഞ്ഞില്ല.

എന്റെ വീട്ടില്‍ ബിരിയാണിച്ചെമ്പൊന്നും ഇല്ല. ചെമ്പ് ഉണ്ട്. അത് കാര്‍ന്നോന്മാര്‍ തന്ന സ്വത്താണ്. അല്ലാതെ എന്റേതല്ല. ഞാനൊന്നും മോഷ്ടിച്ചും പിടിച്ചുപറിച്ചും കൊണ്ട് വെച്ചിട്ടില്ല. പിന്നെ അവര്‍ എന്താണ് പരിശോധിക്കുന്നത്. എന്തൊരു മര്യാദകേടാണെന്ന് ആലോചിച്ചു നോക്കിക്കേ... ആറുവയസ്സു തികയുകയാണ് അമ്മുക്കുട്ടിക്ക്. അവള് കളിക്കുന്ന ആ ഫോണ്‍ എടുത്തുകൊണ്ടുപോയി. എന്തൊരു വൃത്തികെട്ടവന്മാരാ... അതൊന്ന് തിരിച്ച് കൊടുക്കണ്ടേ.. മര്യാദ കാണിക്കണ്ടേ. ഇതുവരെ തന്നിട്ടില്ല. ഇപ്പോ കൊച്ച് രാവിലെ എണീക്കുമ്പോള്‍ എന്റെ ഫോണ്‍ കൊടുത്തേക്കുവാ. അവളുടെ കളിയിപ്പോ അതിലാ. മനഃസാക്ഷിയില്ലാത്ത, നീചപ്രവര്‍ത്തനം ചെയ്യാന്‍ മടിയില്ലാത്തവനാണ് പിണറായി. എത്ര കേസായി. നാലുപ്രാവശ്യം പോലീസ് എന്നെ പിടിച്ചുകൊണ്ടുപോയി. പിടിച്ചുകൊണ്ടുപോയിട്ട് അവിടെ ചെല്ലുന്നതിന് ഇപ്പുറം മജിസ്‌ട്രേട്ട് വീട്ടില്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു- പി.സി. ജോര്‍ജ് പറഞ്ഞു.

Readers Comment

Add a Comment