Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലാ എംഎല്‍എ മാണി സി കാപ്പന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി മുംബൈ കേന്ദ്രീകരിച്ചുള്ള വ്യവസായിയുടെ പരാതി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ മുംബൈ ബോറിവില്ലി കോടതിയില്‍ ഹാജരായപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യവസായി ദിനേശ് മേനോന്‍ പറയുന്നു.
കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയില്‍ വച്ച് കേസ് വേഗം സെറ്റില്‍ ചെയ്തില്ലെങ്കില്‍ നാട്ടില്‍ എത്തിയാല്‍ തട്ടിക്കളയുമെന്ന് കാപ്പന്‍ പറഞ്ഞു. സഭവത്തില്‍ മുംബൈ പോലീസിന് ഇന്ന് പരാതി നല്‍കുമെന്നാണ് ദിനേശ് മേനോന്‍ ഒരു മലയാളം ചാനലിനോട് പറഞ്ഞത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മുംബൈ വ്യവസായിയായ ദിനേശ് മേനോന്‍ നല്‍കിയ ഹരജിയിലായിരുന്നു നോട്ടീസ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മാണി സി കാപ്പന് 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി.
24.57°C








