Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ടും ശശി തരൂരും മത്സരിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലായി വന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥാനാർത്ഥിയായി ഗെഹ്ലോട്ട് എത്തുമ്പോൾ ജി23 സ്ഥാനാർത്ഥിയായെത്തുന്ന തരൂരിന് എത്രത്തോളം പിന്തുണ ലഭിക്കുമെന്നാണ് ഉയരുന്ന ചോദ്യം. കേരളത്തിൽ നിന്ന് പോലും അദ്ദേഹത്തിന് പിന്തുണ ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
കേരളത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനാണെന്നാണ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ.മുരളീധരനും ഇതിനോടകം പ്രതികരിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ശശി തരൂര്‍ മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ തയ്യാറായിട്ടില്ല.
രാഹുല്‍ഗാന്ധി അധ്യക്ഷനാകണമെന്നാണ് ആഗ്രഹമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. രാഹുല്‍ പ്രസിഡന്റാകണമെന്ന് കേരളത്തിന്റെ പൊതുവികാരമാണ്. അതിനു വേണ്ടി പ്രമേയം പാസാക്കേണ്ട ആവശ്യമില്ല. ശശി തരൂര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം അക്കാര്യം പരസ്യമാക്കട്ടെ. നെഹ്‌റു കുടുംബത്തില്‍ നിന്ന് ആര് മത്സരിച്ചാലും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരത ഇല്ലാത്ത വ്യക്തിയാണ് ശശി തരൂർ എന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. നിരവധി രാഷ്ട്രീയ വഴികള്‍ ഇപ്പോഴുമുണ്ടെന്നാണ് അടുത്തിടെ തരൂർ പറഞ്ഞത്. ഇതിൽ നിന്ന് തന്നെ അദ്ദേഹത്തിനറെ സ്ഥിരത ഇല്ലായ്മ വ്യക്തമാണ്. രാഹുൽ ഗാന്ധിയാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകേണ്ടത്.അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ വരാൻ ഏറ്റവും ഉചിതമായ സമയം ഇതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം തരൂർ മത്സരിക്കുകയാണെങ്കിൽ അത് ഗൗരവമായി കാണില്ലെന്നായിരുന്നു പാർട്ടി എംപി കൂടിയായ കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം.തരൂരിനെ സംബന്ധിച്ചെടുത്തോളം അദ്ദേഹം സ്വയം എടുത്ത തീരുമാനമാണ്. പാർട്ടിയിലെ ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നവരാണ് അധ്യക്ഷൻമാരുക. തരൂരിന്റെ മത്സരം പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കാൻ തയ്യാറായില്ലേങ്കിൽ എല്ലാവർക്കും സ്വീകാര്യനായ ഒരാൾ ആ സ്ഥാനത്തേക്ക് വരണമെന്നാണ് ആഗ്രഹമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
അതിനിടെ തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ജി 23 യിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന.നേരത്തേ ഗാന്ധി കുടുംബം മത്സരിച്ചാലും സ്ഥാനാർത്ഥിയാകാം എന്ന നിലപാടിലായിരുന്നു തരൂർ. എന്നാൽ പിന്നീട് ഇ നിലപാടിൽ നിന്നും അദ്ദേഹം പിന്നോട്ട് പോകുകയായിരുന്നു. സമവായ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയാണ് തരൂർ പരിശോധിച്ചത്. ഇതിന്റെ ഭാഗമായി ഗെഹ്ലോട്ട് അടക്കമുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാൽ മത്സരത്തിൽ നിന്നും പിൻമാറുമെന്നും തരൂർ വ്യക്തമാക്കിയിരുന്നു. ഇത് ജി 23യ്ക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ജി 23 യുടെ സ്ഥാനാർത്ഥിയായി
23.4°C








