Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:24 pm
  • 9th August, 2026
  • Overcast Clouds
23.11°C23.11°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്കൂള്‍ കുട്ടികള്‍ക്കു ഭക്ഷണം വാരിക്കൊടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സ്കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ്  മുഖ്യമന്ത്രി ഭക്ഷണം വാരിക്കൊടുത്തത്. 

തിരഞ്ഞെടുപ്പു കാലത്ത് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് തമിഴ്നാടിന്റെ പദ്ധതിയെന്നത് ശ്രദ്ധേയമാണ്. ഒരിക്കല്‍ കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ്, പലരും പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി സ്റ്റാലിന്‍ മനസിലാക്കുന്നത്. തുടര്‍ന്നാണു ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്.

സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയാണു പദ്ധതി . ഉദ്ഘാടനത്തിനായി മധുര സിമ്മക്കല്‍ അത്തിമൂലം സ്കൂളിലെത്തിയ സ്റ്റാലിന്‍ കുട്ടികള്‍ക്കൊപ്പം നിലത്തിരുന്നു റവ കേസരിയും റവ കിച്ചടിയും കഴിച്ചു. കൂടെയിരുന്ന കുട്ടികള്‍ക്ക് റവ കേസരി വാരിക്കൊടുത്തു.

Readers Comment

Add a Comment