Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:05 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് താൻ ബിഷപ്പ് ഹൗസിൽ നിന്ന് സമരപ്പന്തലിലേക്കു താമസം മാറാനും ഒരുക്കമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

തുറമുഖ കവാടത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖ നിർമാണത്തെത്തുടർന്ന് ജില്ലയിലെ പൊഴിയൂർ മുതൽ വെട്ടുകാട് വേളിവരെയുള്ള തീരം കടലെടുത്തതായി അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം പാടെ നശിച്ചു. തുറമുഖ നിർമാണം നിർത്തിവെച്ചശേഷം പാരിസ്ഥിതികാഘാത പഠനം നടത്തണം.

സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ള പാരിസ്ഥിതിക റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്. തീരശോഷണം ഓരോ മണിക്കൂറിലും നടക്കുന്ന സ്ഥിതിയാണുള്ളത്. അനുഭാവപൂർവം കാര്യങ്ങൾ പരിഗണിക്കാൻ ഭരണകൂടം തയ്യാറായില്ലെങ്കിൽ സമരത്തിന്റെ രീതി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.നിരവധി വാഗ്ദാനങ്ങൾ മന്ത്രിമാർ നൽകി.പക്ഷേ തീരദേശവാസികൾക്ക് പ്രയോജനകരമായി ഒന്നും ചെയ്തില്ല. പ്രശ്നങ്ങൾ പരിഹരിക്കാതെ തുറമുഖ നിർമാണം ആരംഭിക്കാൻ അനുവദിക്കില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.‌ 

സമരത്തിന് പിന്തുണയർപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ സമരസ്ഥലം സന്ദർശിച്ചിരുന്നു. സതീശൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെ ചിലർ ബഹളം വയ്ക്കുകയും ചെയ്തു.

രാഷ്ട്രീയക്കാർ ഇവിടെ വരേണ്ടെന്നും സമരത്തെ രാഷ്ട്രീയവൽകരിക്കരുതെന്നുമായിരുന്നു ഇവരുടെ പക്ഷം. ഒരു രാഷ്ട്രീയ പാർട്ടിയുടേയും സമരമാക്കി ഇതിനെ മാറ്റരുതെന്നും ഇവർ പറഞ്ഞു. തുടർന്ന് മുദ്രാവാക്യങ്ങളും ഉയർന്നു. ബഹളം ശക്തമായതോടെ പ്രതിപക്ഷ നേതാവ് ഉടൻ മടങ്ങി.

തുറമുഖത്തേക്കുള്ള പ്രധാന പാത ഉപരോധിച്ചാണ് സമരം നടക്കുന്നത്. മൂന്ന് ദിവസം മുമ്പ് തുടങ്ങിയ സമരം ഈ മാസം അവസാനംവരെ നടത്തുമെന്നാണ് ലത്തീൻ കത്തോലിക്കാ സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കൊപ്പം വൈദികരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

Readers Comment

Add a Comment