Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടായിരുന്നു എ എന്‍ ഷംസീറിന്റെ വിമര്‍ശനം. ബിജെപിയ്ക്കെതിരെ മിണ്ടാന്‍ എവിടെയാണ് കോണ്‍ഗ്രസെന്ന് ഷംസീര്‍ ചോദിച്ചു. ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപ്പെടൂ എന്ന് പറഞ്ഞു, ശുദ്ധാത്മാക്കളായ കുറേ മനുഷ്യര്‍ ഇത് വിശ്വസിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. 19 പേരെ വിജയിപ്പിച്ചു. പിന്നെയാണ് ജനങ്ങള്‍ക്ക് മനസിലായത് തല പോയ തെങ്ങിനാണ് വളമിട്ടതെന്ന്.
കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിമര്‍ശനം. ‘കോണ്‍ഗ്രസ് എവിടെയാണുള്ളത്, ഏതാനും എസ്എഫ്‌ഐക്കാരുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധം മൂലം രാഹുല്‍ ഗാന്ധി വന്നല്ലോ. രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക, പഴം പൊരി തിന്നുക, ബത്തേരിയില്‍ വന്നാല്‍ ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വന്നിട്ട് ബോണ്ട തിന്നുക. ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവ് എവിടെ?
എസ്എഫ്‌ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവര്‍ത്തികള്‍ ഉണ്ടായി, അവര്‍ അത് തിരുത്തി. അതിന്റെ മുകളില്‍ ഓടിയെത്തിയ രാഹുല്‍ ഗാന്ധി, രാജ്യത്തെമ്പാടും മത ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ എവിടെയാണെന്ന് ചോദിക്കണ്ടേ?പാര്‍ലമെന്റില്‍ ഞങ്ങളുടെ പാര്‍ട്ടി തോറ്റുപോയി, ഇതിനുള്ള കാരണത്തെ പാര്‍ട്ടി വിശകലനം ചെയ്യുകയും ചെയ്തു. രാജ്യത്തെ ബാധിക്കുന്ന ഇത്രയേറെ നിയമങ്ങള്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നു. ‘ഹിറ്റ്ലര്‍’ എന്ന സിനിമയില്‍ സോമന്റെ ഒരു ഡയലോഗുണ്ട്, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഒച്ച വെച്ചിരുന്നെങ്കിലെന്ന്. ഇത്രയേറെ വിഷയങ്ങള്‍ രാജ്യത്തെ ബാധിക്കുമ്പോഴും കോണ്‍ഗ്രസ് ഒച്ചവെച്ചോ?’, ഷംസീര്‍ ചോദിച്ചു.
ഈ രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന് കഴിയില്ല. രാജ്യത്തെ ബാധിക്കുന്ന ഇത്രയേറെ നിയമങ്ങൾ വന്നപ്പോൾ കോൺഗ്രസ് എവിടെ? കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കി പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ഇവിടെ മിണ്ടിയോ ഇല്ല. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഇത്രയേറെ നിയമങ്ങൾ ബി ജെ പി നടപ്പിലാക്കി മുന്നോട്ട് പോകുമ്പോൾ മുസ്ലീങ്ങൾക്കെതിരെ അക്രമം നടത്തി മുന്നോട്ട് പോകുമ്പോൾ എവിടെ കോൺഗ്രസ്. ഹിറ്റ്‌ലർ എന്ന സിനിമ കണ്ടിട്ടില്ലേ. അതിൽ സോമൻ പറയുന്നൊരു ഡയലോഗ് ഉണ്ട്.
ഇപ്പോൾ പറയുന്നു വാട്‌സാപ്പ് വോയ്‌സ് നോട്ട് ഇട്ടാൽ മതിയെന്നാ. ഞാൻ നിന്നെ മൊഴി ചൊല്ലിയിരിക്കുന്നു, ഞാൻ നിന്നെ മൊഴി ചൊല്ലിയിരിക്കുന്നു, ഞാൻ നിന്നെ മൊഴി ചൊല്ലിയിരിക്കുന്നു..അത് തെറ്റാണ്. ഇസ്ലാമിനകത്ത് സ്്ത്രീകൾക്ക് കൊടുക്കുന്ന പരിരക്ഷ പലപ്പോഴും സ്ത്രീകൾക്ക് മനസിലാകുന്നില്ല. പക്ഷെ ആ ഇസ്ലാമിനകത്തെ മുത്തലാഖെന്ന സിവിൽ നിയമത്തെ ക്രിമിനൽ കുറ്റമാക്കി മാറ്റാൻ ഈ രാജ്യം ഭരിക്കുന്ന ബി ജെ പി ഗവൺമെന്റ് തയ്യാറായപ്പോൾ അതിനെതിരെ മിണ്ടിയോ കോൺഗ്രസ്. എന്തെങ്കിലും മിണ്ടിയോ.
ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ്. വല്ലപ്പോഴും പോയി തിരിഞ്ഞ് കളിച്ച് കോഫി ഹൗസിൽ നിന്ന് ചായയും കുടിച്ച് തിരിച്ചുപോരും. ഇതാണോ പാർലമെന്റ് മെമ്പറുടെ പണിയെന്നും ചോദിക്കുകയുണ്ടായി.
23.71°C








