Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പാര്‍ഥ ചാറ്റര്‍ജിയുടേയും സുഹൃത്തുക്കളുടേയും വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. ബംഗാള്‍ മന്ത്രിസഭയിലെ രണ്ടാമനാണ് പാര്‍ഥ ചാറ്റര്‍ജി. ഇ.ഡിയുടേത് രാഷ്ട്രീയ നീക്കമാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ച് കഴിഞ്ഞു. എന്നാല്‍ പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ഥയുടെ വീട്ടില്‍ റെയ്ഡ് നടത്തി ഇ ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.


അർധരാത്രിയോടെയാണ് കേന്ദ്രസേനയുടെ അകമ്പടിയിൽ ഉദ്യോഗസ്ഥർ മന്ത്രിയുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയത്. പരിശോധനയും മൊഴിയെടുക്കലും രാവിലെയും തുടർന്നു. വെസ്റ്റ് ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ, വെസ്റ്റ് ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇ.ഡി. നടപടി. അഴിമതിക്കാരനായ മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Readers Comment

Add a Comment