Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് വോട്ടുചോദിച്ച് വീടുകൾ കയറി കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രചാരണം. ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് എളമക്കര മേനോൻപറമ്പ് മേഖലയിൽ പ്രചാരണം നടന്നത്. തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടർമാരോട് അഭ്യർഥിച്ചു.  വീടുകൾ കയറിയായിരുന്നു പ്രചാരണം. 

വോട്ടർ എന്ന നിലയിലും അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തിൽ പങ്കെടുത്തതെന്നും എല്ലാ തെര‍ഞ്ഞെടുപ്പിലും എൽഡിഎഫിനായി പ്രവർത്തിക്കാറുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യമെന്നും മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കിൽ എൽഡിഎഫ് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment