Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല ഭാഗങ്ങളിൽ നിന്നും എതിർപ്പുകൾ ഉയരുകയാണ്. ഇപ്പോഴിതാ മുന്‍ കെസിബിസി വക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്. തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി നിർണയത്തെ നിശിതമായി വിമർശിക്കുകയാണ്.
ആ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെയാണ് ; തെരഞ്ഞെടുപ്പടുക്കുമ്പോൾ ചില രാഷ്ട്രീയക്കാർ സഭയേയും പുരോഹിതരെയും സഭകൾക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു... ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും വികസന സാധ്യതകളിലും തങ്ങൾ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടികളുമല്ലേ യഥാർത്ഥത്തിൽ അവർ വിശദീകരിക്കേണ്ടത് ? ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഷ്ട്രീയ പാർട്ടികൾ നിർവഹിക്കേണ്ട പങ്ക് ജാതി മത സമുദായ ശക്തികളെ ഏൽപ്പിക്കുന്ന ഏർപ്പാട്, എളുപ്പവഴിയിൽ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാർട്ടികളിൽ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തിൽ വർഗീയതയും സാമുദായിക സ്പർദ്ധയും വളർത്തുന്നത്. മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ നിന്നുള്ള തിരിച്ചു പോക്കാണ്, പുരാതന പ്രാകൃത ഗോത്ര ജീവിതത്തിലേക്കും മതരാഷ്ട്ര ഫാസിസത്തിലേക്കുമുള്ള തിരിച്ചു പോക്ക്. മതത്തിനും സമുദായങ്ങൾക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊതു നന്മ എന്ന ലക്ഷ്യം മുൻനിർത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം. എളുപ്പ വഴിയിൽ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടർമാർക്കുണ്ട് എന്നത് എല്ലാവരും ഓർക്കണം എന്നുമാണ് ഫാദർ വർഗീസ് വള്ളിക്കാട്ടിൽ കുറിച്ചത്.
നേരത്തെ മാധ്യമങ്ങളോടും അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. വൈദികർക്ക് ഒപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണ്. ഒരു ബ്രാൻഡിങ്ങിന് സിപിഎം ശ്രമിച്ചു എന്ന് സംശയിക്കണം. അത്തരം ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കിൽ സിപിഎം അത് വിശദീകരിക്കണം. കേരളത്തിൽ ഇതുവരെ കാണാത്ത പ്രവണതയാണത്. രാഷ്‌ട്രീയം പറഞ്ഞാണ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കേണ്ടതെന്നും ഫാദർ വർഗീസ് വള്ളിക്കാട്ട് പറയുന്നു. ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ രീതിയാണ് വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത് തന്നെയാണ് സംശയങ്ങൾക്ക് കാരണമായതെന്നാണ് ഫാദർ വർഗീസ് വള്ളിക്കാട്ടും പറയുന്നത്. കെസിബിസിയേയും സഭയേയും മതമേലധ്യക്ഷൻമാരെയും വിവാദത്തിലേക്ക് വലിച്ചിഴക്കാൻ കാരണമായത് സ്ഥാനാർത്ഥിയെ സിപിഎം അവതരിപ്പിച്ച രീതിയാണെന്ന് അദ്ദേഹം പറയുന്നു.
23.71°C








