Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കര പിടിച്ചടക്കാനുള്ള വീറും വാശിയോടും കൂടെ മണ്ഢലത്തിൽ ശക്തമായ പ്രചാരണം കാഴ്ചവയ്ക്കുകയാണ് മുന്നണികൾ. ഇടത് മുന്നണി സിൽവർ ലൈൻ തുടങ്ങിയ വികസനം പറയുമ്പോള്‍ അതേ സില്‍വര്‍ ലൈന്‍ വിഷയം കത്തിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അല്ലെങ്കിലേ സിൽവെർലൈനിനോട് ജനങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫിന്റെ സിൽവർ ലൈൻ രാഷ്ട്രീയം വിജയിക്കുമോ എന്ന് നോക്കാം. ഇപ്പോൾ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാനുള്ള നട്ടെല്ല് കേരള മുഖ്യമന്ത്രി കാണിക്കുമോ എന്ന് കെ സുധാകരന്‍ ചോദിക്കുകയുണ്ടായി. തന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ കേരള മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും സുധാകരന്‍ പറയുന്നുണ്ട്. അതേസമയം തന്നെ കെ വി തോമസ് വിഷയം യുഡിഎഫിനെ പ്രതിരോധത്തിലാക്കുമ്പോൾ ആ വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നാണ് സുധാകരൻ പറയുന്നത്. കോണ്‍ഗ്രസില്‍നിന്ന്‌ മാനസികമായി അകന്ന കെ.വി.തോമസ്‌ പാര്‍ട്ടിയെ സംബന്ധിച്ച്‌ ക്ലോസ്‌ഡ്‌ ചാപ്‌റ്റര്‍ ആണെന്നും, പ്രചാരണത്തിന് തോമസ് ഇറങ്ങിയാലും ഒന്നും സംഭവിക്കില്ലെന്നും അഞ്ച് വോട്ട് പിടിക്കാന്‍ പോലും അദ്ദേഹത്തിനാവില്ലെന്ന് കെ സുധാകരൻ പരിഹസിക്കുകയുണ്ടായി. മാത്രമല്ല, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും സുധാകരന്‍ വിമര്‍ശിച്ചു. തൃക്കാക്കരയില്‍ സിപിഎം ഒരു സജീവ പ്രവര്‍ത്തകനെയല്ലേ നിര്‍ത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ നിര്‍ത്തിയത്? ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ തന്നെ കടുത്ത അമര്‍ഷമുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം സമയബന്ധിതമായി തൃക്കാക്കരയിലെ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫിനു സാധിച്ചത്‌ ചരിത്രമായി. പൊതുസമ്മതനായ സ്‌ഥാനാര്‍ഥിയെ കണ്ടെത്താനും മത്സരിപ്പിക്കാനും അടുത്ത കാലത്തൊന്നും കെ.പി.സി.സിക്ക്‌ സാധിച്ചിട്ടിെല്ലന്നും സുധാകരന്‍ പറഞ്ഞു. അതുപോലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് തനിക്ക് വെല്ലുവിളിയല്ലെന്നാണ് പറഞ്ഞത്. മണ്ഡലത്തിലെ ജനങ്ങൾ യു ഡി എഫിനെ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയുണ്ട്. പിടിയെ സ്നേഹിക്കുന്ന വ്യക്തികൾ തനിക്കൊപ്പം ഉണ്ടെന്നതാണ് പ്രതീക്ഷയെന്നും പ്രചരണത്തനിടെ ഉമ തോമസ് പറഞ്ഞു. 'ഒരു തിരഞ്ഞെടുപ്പില്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ആവശ്യമാണ്. അതാരാണെങ്കിലും അവര്‍ യോഗ്യരായിരിക്കുമല്ലോ. ആരായിരിക്കണം തങ്ങളെ പ്രതിനിധീകരിക്കേണ്ടതെന്ന തീരുമാനമെടുക്കേണ്ടത് തൃക്കാക്കരയിലെ ജനങ്ങളാണ്. തള്ളേണ്ടതും കൊള്ളേണ്ടതും ഏതെന്ന് അറിയാവുന്ന വോട്ടര്‍മാരാണ് തൃക്കാക്കരയിലേത്. പി.ടിയെ സ്‌നേഹിച്ച പി.ടി. സ്‌നേഹിച്ച പ്രബുദ്ധരായ വോട്ടര്‍മാര്‍ തന്നെ തിരക്കസ്‌കരിക്കില്ലെന്ന ഉത്തമ വിശ്വാസമുണ്ട്' - ഉമ തോമസ് പറഞ്ഞു.

Readers Comment

Add a Comment