Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അടുത്ത അങ്കത്തിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേരളത്തിലേക്ക് വരികയാണ്. രാജ്യതലസ്ഥാനത്തിനു പുറമെ പഞ്ചാബിൽ നിന്നും കോൺഗ്രസിനെ തറപറ്റിച്ച് വൻനേട്ടം കൊയ്തതോടെ പലയിടങ്ങളിലായി കളമൊരുക്കുകയാണ് ആം ആദ്മി പാർട്ടി. അടുത്ത ലക്ഷ്യം ഹിമാചലും ഗുജറാത്തുമാണ്. ഈ സംസ്ഥാനങ്ങൾക്ക് പുറമെ കേരളത്തിലും ഭാഗ്യം പരീക്ഷിച്ചു നോക്കാനുള്ള നീക്കത്തിലാണ് കെജ്‌രിവാളും പാർട്ടിയും. മെയ് 15ന് വൈകിട്ട് 6 ന് കിഴക്കമ്പലത്തു ചേരുന്ന ട്വന്റി 20 പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ അരവിന്ദ് കെജ്രിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇങ് കേരളത്തിൽ തൃക്കാക്കരയ്ക്കുവേണ്ടിയുള്ള പോര് ആരംഭിച്ചുകഴിഞ്ഞു.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും എല്‍ഡിഎഫ് ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ടെങ്കിലും പുതു പരീക്ഷണങ്ങള്‍ക്ക് ചലനങ്ങള്‍ ഉണ്ടാക്കാന്‍ വഴി ഒരുക്കിക്കൊടുത്തിട്ടുള്ള മണ്ഡലമാണ് തൃക്കാക്കര. അതിനാൽ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് ബദലായി മറ്റൊരു കൂട്ടുകെട്ട് കൂടിയുണ്ടാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ട്വന്റി ട്വന്റി വേദയില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ട്വന്റി ട്വന്റി- ആം ആദ്മി സഖ്യസാധ്യതകൾ തന്നെയാണ് പുറത്തുവന്ന റിപ്പോർട്ട്. സഖ്യം ചേരുമെന്നാണ് ട്വന്റി 20 പ്രസിഡന്റും ചീഫ് കോർഡിനേറ്ററുമായ സാബു എം ജേക്കബ് പറയുന്നത് എങ്കിലും വ്യക്തമായ ഉത്തരം ലഭിക്കണമെങ്കിൽ കെജ്‌രിവാളിന്റെ വരവിനായി തന്നെ കാത്തിരിക്കണം.
അതിനിടയിൽ ആപ്പ് ചില നീക്കങ്ങൾ നടത്തുന്നതിന്റെ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കേരളത്തിൽ പാർട്ടിക്ക് ക്ലെച്ച് പിടിക്കാൻ സാധ്യതയുണ്ടോ എന്നറിയാൻ ആപ്പ് മൂന്നു സർവ്വെകൾ പൂർത്തിയാക്കിയതായാണ് സൂചന. ആം ആദ്മി പാർട്ടി കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്ന് ഇവ വിലയിരുത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ആദ്യ സർവ്വെ എഎപി കേന്ദ്ര നേതൃത്വം നേരിട്ടാണ് നടത്തിയതത്രെ. രണ്ടാമത്തെ സർവ്വെ എഎപി കേരള ഘടകവും നടത്തി. മൂന്നാമത്തേത് ഒരു സ്വതന്ത്ര ഏജൻസിയെ ഉപയോഗിച്ചുകൊണ്ടായിരുന്നു. പഞ്ചാബിൽ സർവ്വെ നടത്തിയ ഏജൻസിയാണ് കേരളത്തിലും സർവ്വെ നടത്തിയതെന്നാണ് വിവരം. എല്ലാ സർവ്വെയിലും പത്തിൽ മൂന്നു പേർ എങ്കിലും ആംആദ്മി പാർട്ടി കേരളത്തിൽ ചലനമുണ്ടാക്കാൻ ആഗ്രഹിക്കുന്നു എന്നാണ് കിട്ടിയ റിസൾട്ട്. കാലാകാലങ്ങളായുള്ള കേരളത്തിലെ രണ്ടു മുന്നണികളിൽ മടുത്തുവെന്നും പുതിയ ഒരു രാഷ്ട്രീയം കേരളത്തിൽ വേണമെന്നുമാണ് പലരും ആഗ്രഹം പ്രകടിപ്പിക്കുന്നത്.
എന്തുതന്നെയായാലും വഴിയേ കാണാം എന്നല്ലാതെ ഒന്നും നേരത്തെ പ്രവചിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് തന്നെ ആദ്യം തൃക്കാക്കര പോര് നോക്കാം എൽഡിഎഫ് നൂറു തികയ്ക്കുമോ അതോ കോൺഗ്രസ് എൽഡിഎഫിനെ 99 ൽ തന്നെ നിർത്തുമോ എന്ന് വീക്ഷിക്കാം. ഒപ്പം ഈ പാർട്ടികളുടെ വോട്ട് ചോർത്താൻ ആപ്പിനാകുമോ എന്നും.
23.5°C








