Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവല്ലം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ട സംഭവത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതി മരിച്ചത് കസ്റ്റഡി മരണം തന്നെ ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രാദേശിക വഴക്കിനെത്തുടർന്നു കസ്റ്റഡിയിലെടുക്കപ്പെട്ട യുവാവായ സുരേഷ് മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് അവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണെന്ന് ചെന്നിത്തല പറഞ്ഞു. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തും, തുടർ ഭരണത്തിലും ഇതുവരെ നടന്ന കസ്റ്റഡി മരണങ്ങൾ കേരള ചരിത്രം കണ്ടിട്ടില്ലാത്ത രീതിയിൽ ഉയർന്ന അക്കങ്ങളിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവല്ലം പോലീസ് കസ്റ്റഡിയിൽ എടുത്ത സുരേഷിനെ സ്റ്റേഷനിൽ വെച്ച് പോലീസ് മർദ്ദിച്ചതായി ആരോപണമുണ്ട്. ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട് . വഴക്കിൽ പോലീസ് ഒരു പക്ഷം ചേർന്ന് എതിർ ഭാഗത്ത് ഉള്ള സുരേഷിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ആരോപണമുള്ള സാഹചര്യത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊതുജനങ്ങളോടുള്ള കേരള പൊലീസിന്റെ സമീപനവും പെരുമാറ്റവും മെച്ചപ്പെടുത്തണം, അവർ ജനങ്ങളോട് കൂടുതൽ സൗഹൃദമായി ഇടപെടണമെന്നും പല അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ ഇന്നത്തെ കേരളത്തിലെ പൊലീസ് വകുപ്പ് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്. കസ്റ്റഡി മരണങ്ങളും പോലീസ് അതിക്രമങ്ങളും വർധിച്ചുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വന്തം പൊലീസിനെ കടിഞ്ഞാണിടാൻ കഴിയാത്ത ആഭ്യന്തരവകുപ്പ് പരാജയത്തിൽ നിന്നും പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇന്ന് മനുഷ്യ ജീവന് ഒരു വിലയും ഇല്ലാ എന്ന സ്ഥിതിയാണുള്ളത്. ഉറക്കം നടിക്കുന്ന ആഭ്യന്തരവകുപ്പ് ഉണർന്നു പ്രവർത്തിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ചുമതല ഈ സർക്കാരും, ആഭ്യന്തര വകുപ്പും ഏറ്റെടുക്കണം എന്ന് രമേശ് ചെന്നിത്തല സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
23.01°C








