Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ ക്രമസമാധാന വീഴ്ചയെയും ഗുണ്ടാ ആക്രമണങ്ങളെയും ചൊല്ലി നിയമസഭ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം. കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെയും സംസ്ഥാനത്തു വർധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങളും ചൊല്ലി ആയിരുന്നു നിയമസഭയിൽ പ്രക്ഷുബ്ധം. പ്രതിപക്ഷ നേതാവ് വി ടി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നായിരുന്നു വാക്‌പോര്. കേരളത്തിൽ കലാപമുണ്ടാക്കാൻ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേർന്ന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസൻറെ കൊലപാതകം അടക്കം ഉന്നയിച്ച് സംസ്ഥാനത്തെ ക്രമസമാധാനം തകർച്ചയിൽ എന്നതായിരുന്നു യുഡിഎഫിൻറെ അടിയന്തിരപ്രമേയം. എന്നാൽ ഇതിന് സ്പീക്കർ അനുമതി നിഷേധിച്ചു.
സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭാ വിട്ടിറങ്ങി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഏറ്റവും ഭദ്രമാണെന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാന നില സംസ്ഥാനത്ത് തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽത്തന്നെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ചചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാണ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ വിവാഹ പാർട്ടിക്കിടെ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായി. കിഴക്കമ്പലത്തു ട്വൻറി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
'ഒറ്റപ്പെട്ട സംഭവം' എന്നാണ് എപ്പോഴും മുഖ്യമന്ത്രിയുടെ മറുപടിയെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. 'ഒറ്റപ്പെട്ട സംഭവം' എന്നത് പിണറായി ഭരണകാലത്തെ ഏറ്റവും തമാശയുള്ള വാക്കാണെന്നും, എല്ലാ ദിവസവും ഒറ്റപ്പെട്ട സംഭവങ്ങളാണ് നടക്കുന്നതെന്നും വി ടി സതീശൻ പറഞ്ഞു. ഇന്നത്തെ കേരളാ പോലീസിൽ ഹൈറാർക്കിയും ലൈൻ ഓഫ് കൺട്രോളും ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. എസ്.പിമാരെ നിയന്ത്രിക്കുന്നത് ജില്ലാ സെക്രട്ടറിമാരും സി.ഐ.മാരെ നിയന്ത്രിക്കുന്നത് ഏരിയാ സെക്രട്ടറിമാരുമാണെന്നും സതീശൻ ആരോപിച്ചു.
കോൺഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രിയും വിമർശിച്ചു. അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് കോൺഗ്രിസൻറേത്. ധീരജ് കൊലപാതകത്തെ കെപിസിസി പ്രസിഡൻറ് ന്യായീകരിച്ചു. കൊലപാതകങ്ങൾക്ക് കോൺഗ്രസ് നേതൃത്വം പരസ്യ പിന്തുണ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം കേരളത്തിലെ സ്ഥിതി ഭയാനകം എന്നായിരുന്നു എൻ ഷംസുദ്ധീൻ എംഎൽഎ പറഞ്ഞത്. തലശ്ശേരിയിൽ ആർഎസ്എസ് ആണ് പ്രതികൾ എങ്കിൽ കിഴക്കമ്പലത്തു സിപിഎം ആണ് പ്രതികൾ. തലശ്ശേരിയിൽ സ്വന്തം പാർട്ടിക്കാരന്റെ ജീവൻ രക്ഷിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ഷുംസുദ്ധീൻ കുറ്റപ്പെടുത്തി. ടിപി കേസ് പ്രതികൾ എല്ലാം ഇപ്പോൾ പുറത്താണ്. അനുപമയുടെ കേസ് അടക്കം പോലീസിൻറെ വീഴ്ച്ചയാണെന്നും ഷംസുദ്ധീൻ പറഞ്ഞു.
24.52°C








