Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:01 am
  • 10th August, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 95 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മണിപ്പൂർ ബിജെപിയിൽ കൂട്ട രാജി തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ഒരു ഡസനിലധികം നേതാക്കൾ ഇതിനോടകം പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് കൂറുമാറിയിരുന്നു. നിലവിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഉണ്ടാകുന്ന നഷ്ട്ടം ജെ.ഡി.യുവിന് നേട്ടമായി മാറുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സഖ്യത്തിനും തയ്യാറല്ലെന്ന് ജെഡിയു സംസ്ഥാന പ്രസിഡൻറ് ഹാങ്ഖാൻപാവോ തൈതുൽ പറഞ്ഞു.

കൂറുമാറിയ നേതാക്കളിൽ എട്ട് പേർ ജനതാദളിൽ ചേർന്നിരുന്നു. ഇവരിൽ എംഎൽഎ ക്ഷേത്രം ബിരേൻ, മുൻ എംഎൽഎമാരായ സാമുവൽ ജെൻഡായി, മുൻ ചീഫ് സെക്രട്ടറി ഒ നബകിഷോർ, മുൻ പൊലീസ് ഡയറക്ടർ ജനറൽ എൽ.എം ഖൗട്ടെ എന്നിവരും ഉൾപ്പെടുന്നു. ബിജെപി നേതാവ് തങ്കം അരുൺകുമാർ, കോൺഗ്രസ് എംഎൽഎ ഖുമുഖം ജോയ്കിസാൻ, സ്വതന്ത്ര എംഎൽഎ അഷാബ് ഉദ്ദീൻ, മുൻ എംഎൽഎമാരായ ഇ ദ്വിജാമണി, അബ്ദുൾ നാസിർ എന്നിവരെ ജെഡിയു നേരത്തെ സ്വാഗതം ചെയ്തിരുന്നു.

Readers Comment

Add a Comment