Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎമ്മിന്  മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി. കോൺഗ്രസ് ഓഫീസുകൾക്ക് എതിരെ ആക്രമണം തുടർന്നാൽ തിരിച്ചടിക്കും. വലത്തേ കരണത്ത് അടിച്ചാൽ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓർക്കണം. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുരളീധരൻ പറഞ്ഞു.

നിങ്ങടെ പൊലീസിന് നിങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തെ കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കല്‍ കോണ്‍ഗ്രസ് സംസ്ക്കാരമല്ല. ദൌര്‍ഭാഗ്യവശാല്‍ സംഭവം ഉണ്ടായപ്പോള്‍ അതിന്‍റെ പേരില്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ തിരിച്ചടിക്കും. അങ്ങനെ തിരിച്ചടിക്കുമ്പോള്‍ കേരളം കലാപഭൂമിയാകും എന്നും കേരളത്തില്‍ ഇടപെടാനായി കേന്ദ്രം നോക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിന്‍റെ പേരില്‍ കേന്ദ്രം ഇടപെടുന്ന സാഹചര്യം കേരളത്തിലുണ്ടാവരുതെന്നാണ് ആ​ഗ്രഹം. പക്ഷേ ഞങ്ങളുടെ ഓഫീസ് തകര്‍ത്താല്‍ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ​ഗാന്ധിയന്‍ സിദ്ധാത്തില്‍ നിന്ന് ‍ഞങ്ങള്‍ മാറിയിട്ടില്ല. ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ​ഗാന്ധി പറഞ്ഞത്. എന്നാല്‍ വലത്തേ കവിളില്‍ അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് ​ഗാന്ധിജി പറഞ്ഞിട്ടില്ല. വലത്തേ ചെവിടത്ത് അടിച്ചാല്‍ അടിച്ചവന്‍റെ കരണക്കുറ്റി അടിച്ചുപൊളിക്കും എന്നുമാണ് മുരളീധരൻ കോഴിക്കോട് വച്ച് പറഞ്ഞത്. 

Readers Comment

Add a Comment