Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:51 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർഷകസമരം അവസാനിപ്പിക്കുന്നതിൽ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം ഇന്ന് ഉണ്ടാവും. സംയുക്ത കിസാൻ മോർച്ച യോഗം ഉച്ചയ്ക്ക് 12 മണിക്ക് സിംഘുവിലാണ് ചേരുന്നത്. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കാൻ ആണ് കർഷക സംഘടനകൾക്കിടയിലെ ധാരണ. സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ പഞ്ചാബ്‌ മാതൃക പിന്തുടരും. കേസുകൾ ഉടൻ പിൻവലിക്കണമെന്നതടക്കം കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നു. ഹരിയാന, യുപി, ഡൽഹി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തകേസുകൾ ഉടൻ പിൻവലിക്കും. നിയമപരമായ നടപടികൾ തുടരുന്നതിനാൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതിൽ കേന്ദ്രം വ്യക്തമായ മറുപടി ഇതുവരെ  നൽകിയിട്ടില്ല. ഇതിനെതിരെയുള്ള സമരപരിപാടികളിൽ യുപി കർഷക സംഘടനകൾ തീരുമാനമെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

Readers Comment

Add a Comment