Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നീണ്ടുപോകുന്ന കേസുകള്‍ പലപ്പോഴും നീതിനിഷേധത്തിന് കാരണമാകുന്നുവെന്ന് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍.നിയമവ്യവസ്ഥ നിസ്സംഗരായി നിന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ടെന്നും ശശി തരൂര്‍ ലോക്സഭയില്‍ പറഞ്ഞു. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പള, സേവന വ്യവസ്ഥ) ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടു പ്രസംഗിക്കുകയായിരുന്നു തരൂര്‍.
നാലരക്കോടിയോളം കേസുകളാണ് രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നതെന്നും പല തീരുമാനങ്ങളും ഭരണകൂടവും നീതിപീഠവും തമ്മില്‍ അധികാര വ്യത്യാസമില്ലെന്ന പ്രതീതിയുണര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനു പ്രത്യേക പദവി പിന്‍വലിച്ച തീരുമാനത്തോടനുബന്ധിച്ച കേസുകളില്‍ ഭരണകൂടത്തിന്റെ സ്വാധീനമുണ്ടായിയെന്നും തരൂര്‍ പറഞ്ഞു.
നിരവധി പ്രതിപക്ഷാംഗങ്ങള്‍ നിയമവ്യവസ്ഥയിലെ അപാകതകളും അഴിമതി ആരോപണങ്ങളും പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, തരൂരിന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളെ ബി.ജെ.പി അംഗം നിഷികാന്ത് ദുബെ എതിര്‍ത്തു. കോടതിയിലിരിക്കുന്ന ചില കേസുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്നു നീക്കുമെന്ന് ചെയറിലുണ്ടായിരുന്ന എ.രാജ പറഞ്ഞു.
23.67°C








