Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജനെ കൊലയാളി എന്നു പരാമർശിച്ചതുമായി ബന്ധപ്പെട്ട കേസിൽ കെ.കെ.രമ എംഎൽഎയെ കോടതി കുറ്റവിമുക്തയാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നടപടി. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ടു 2019 മാർച്ച് 17ന് രമ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശമാണ് കേസിനാധാരം. കൊലയാളിയായ പി.ജയരാജനെ പരാജയപ്പെടുത്താനാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നത് എന്ന രമയുടെ പരാമർശം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.ജയരാജനെ പ്രതികൂലമായി ബാധിക്കും എന്നു ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിരുന്നു . പ്രസ്താവന നടത്തുന്ന സമയത്ത് പി.ജയരാജൻ നിയമപരമായി സ്ഥാനാർഥിയായിരുന്നില്ല എന്നായിരുന്നു കെ.കെ.രമയുടെ വാദം. നിയമാനുസൃതം നാമനിർദേശം ചെയ്യപ്പെട്ട ഒരു സ്ഥാനാർഥിക്കെതിരെ പ്രസ്താവന നടത്തുമ്പോൾ മാത്രമേ കുറ്റം നിലനിൽക്കുകയുള്ളു എന്ന വാദം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.

Readers Comment

Add a Comment