Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:27 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ മുസ്‌ലിം ലീഗ് നീക്കം. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വന്‍ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. ഒന്‍പതിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്താണ്   സമ്മേളനം ആരംഭിക്കുന്നത്.

റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക്  ലീഗ് നേതൃയോഗം രൂപം നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താന്‍ തീരുമാനിച്ചിരുന്ന സര്‍ക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളില്‍ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം.സമ്മേളനത്തിന്റെ വിജയത്തിനായി മലബാറിലെ ജില്ലകളില്‍ തിങ്കളാഴ്ച ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും.

Readers Comment

Add a Comment